Wednesday 1 August 2012

ഹാർദ്ദമായ സ്വാഗതം

2012 ഡിസംബർ 30 ഞായറാഴ്ച തെന്മലയിലെ പ്രകൃതി രമണിയമായ വനസീമയിൽ വെച്ച് പ്രകൃതിയോട് രമിച്ചും, മതിച്ചും ഈ എഴുത്ത് മേഖലയിലെ സമാനമാനസർ ഒത്തുചേരുന്നു. പ്രകൃതിയെ സംരക്ഷിക്കുകയാണു ഏറ്റവുംവലിയ ജീവകാരുണ്യപ്രവർത്തനം എന്ന മഹത്തായ സന്ദേശമാണ് ഈ ഒത്തുചേരലിലൂടെ പ്രചരിപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്. ഈ ഒത്തുചേരലിലേക്ക് ഇ-എഴുത്തുമേഖലയിലെ എല്ലാസുമനസ്സുകൾക്കും ഹാർദ്ദമായ സ്വാഗതം.

കേരളത്തിലെ ഏറ്റവും സുന്ദരമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ടൂറിസ്റ്റു കേന്ദ്രമാണു തെന്മല. സഹ്യപർവതത്തിന്റെ പടിഞ്ഞാറേ അരികിൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തുള്ള പ്രകൃതി രമണീയമായ ഒരു മലയോര ഗ്രാമപ്രദേശമാണിത് . ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ആണ്‌ ഇത് . സാന്ദ്രഹരിതമായ സസ്യപ്രകൃതിയും ജൈവവൈവിധ്യവും കുളിമ്മയുള്ള അന്തരീക്ഷവും തെന്മലയുടെ സവിശേഷതകളാണ്. മലനിരകളും പുഴകളും അരുവികളും നിറഞ്ഞതാണ് ഭൂപ്രകൃതി. കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട പദ്ധതിയും ചെന്തുരുണി (ശെന്തുരുണി) വന്യമൃഗസംരക്ഷണകേന്ദ്രവും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

                                ചിത്രത്തിൽ ക്ലിക്കിയാൽ തെന്മലയെക്കുറിച്ചുള്ള ഏകദേശ ധാരണ കിട്ടും


ചിത്രശലഭങ്ങളുടെ വൈവിദ്ധ്യമാർന്ന കൂട്ടങ്ങളോടൊത്ത് കൂട്ടുകൂടി പ്രകൃതിയുടെ ശീതളസ്പർശമേറ്റ് വൻവൃക്ഷങ്ങളുടെ തളിർ നാമ്പുകളെത്തലോടി ആകാശത്തെത്തൊട്ടുരുമ്മി മേഘങ്ങളോടു സല്ലപിച്ചു നടക്കാം... അങ്ങനെയങ്ങനെ ബ്ലോഗുലോകത്തിന് പുത്തൻ ഉണർവ്വും ഒരുമയും ഒരിക്കൽക്കൂടി പങ്കുവയ്ക്കാം. അകലങ്ങളിൽ അക്ഷരലോകത്തുകൂടി മാത്രം സംവദിക്കുന്ന സ്നേഹസമ്പന്നരുടെ ഒരുമ ഭൂലോകസമക്ഷം പങ്കുവയ്ക്കാം. നവ എഴുത്തുകാരെ അക്ഷരലോകത്തേക്കു കൈപിടിച്ചുയർത്തുന്ന പ്രചോദനമാവാം. വിനോദത്തിനും വിജ്ഞാനത്തിനും സർവ്വോപരി ബൂലോകർക്ക് ഉന്മേഷപൂർവ്വം ഒരുമിക്കാൻ 2012 ഡിസംബർ 30 ഞായറാഴ്ച പ്രിയ ബൂലോക സുഹൃത്തുക്കളെ തെന്മലയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

51 comments:

 1. ഡിസംബര്‍ മാസത്തില്‍ നാട്ടില്‍ ഉണ്ടാവാനുള്ള സാധ്യത കുറവാണ്. ഉണ്ടെങ്കില്‍ തീര്‍ച്ചയായും എത്തിച്ചേരും.. എല്ലാവിധ ആശംസകളും നേരുന്നു..

  ReplyDelete
 2. എല്ലാവിധ ആശംസകളും..

  ReplyDelete
 3. തീര്‍ച്ചയ്യായും എത്താന്‍ ശ്രമിയ്ക്കും ....

  ReplyDelete
 4. വരുമെന്ന് പറഞ്ഞിടത്തൊന്നും വരാന്‍ കഴിയാറില്ല എന്ന മുന്‍കാല ചരിത്രം മൂലം ഒരു പറ്റിപ്പ് ബ്ലോഗര്‍ ആയി കരുതപ്പെടാം എന്നത് കൊണ്ട് ഉറപ്പു പറയുന്നില്ല, ശ്രമിക്കാം...

  ReplyDelete
 5. ദൂരയാത്രയ്ക്ക് കഴിയില്ലല്ലോ എന്ന വിഷമം ഉണ്ട്.

  ReplyDelete
 6. തീർച്ചയായിട്ടും...ഒരു ദിവസം മുന്നേ തെന്മലയിൽ ഞാൻ ഹാജർ

  ReplyDelete
 7. ഞാനും ഉണ്ടേ :):) ഇത് നമ്മുടെ സ്വന്തം സ്ഥലമല്ലേ

  ReplyDelete
 8. ആ സമയത്ത് നാട്ടില്‍ ഉണ്ടായാല്‍ വരാം .ആശംസകള്‍

  ReplyDelete
 9. ആ സമയത്ത് നാട്ടിലുണ്ടാവാാൻ ചാൻസില്ല.. ഉണ്ടെങ്കിൽ തീർച്ചയായും പങ്കെടുക്കും.

  ReplyDelete
 10. ഡോ. ആര്‍ കെ തിരൂരിന്‍റെ അഭിപ്രായം കോപ്പിയടിച്ചിരിക്കുന്നു.

  ReplyDelete
 11. തലേദിവസം മുതലേ പാവപ്പെട്ടവനോടൊപ്പം തെന്മലയില്‍ ഞാനുമുണ്ടാവും

  ReplyDelete
 12. തലേന്നു തന്നെ ഹാജർർർർ............

  ReplyDelete
 13. കൊട്ടോട്ടീടെ അയലുപക്കമായതുകൊണ്ട് പൊക്കിപ്പറയുകയാണെന്നു കരുതണ്ടാ...
  പോട്ടം പിടിക്കാർക്കും കഥയെഴുത്തുകാർക്കും യാത്രാ വിവരണക്കാർക്കും എല്ലാം പറുദീസയായിരിക്കും തെന്മല....

  ReplyDelete
 14. സാഹചര്യം അനുകൂലമെങ്കില്‍ ഞാനും..

  ReplyDelete
 15. ചിത്രശലഭച്ചിറകേറി തെന്മലക്ക് വരുന്നുണ്ട്‌
  സുപ്രഭാതം മുത്തമിട്ട പൂക്കളെ കാണാന്‍.

  ReplyDelete
 16. ചിത്രശലഭച്ചിറകേറി തെന്മലക്ക് വരുന്നുണ്ട്‌
  സുപ്രഭാതം മുത്തമിട്ട പൂക്കളെ കാണാന്‍

  ReplyDelete
 17. njanum undu ente penninem kootti

  ReplyDelete
 18. തെന്മ;അയിൽ പോയിട്ടില്ല ഇതുവരെ. സ്ഥിരമായി നാട്ടിൽ ഉണ്ടെങ്കിലും ഡിസംബറിലെ കാര്യം ഇപ്പോൾ ഒന്നും പറയാനാവില്ല.

  ReplyDelete
 19. തെന്മലയിൽ പോയിട്ടില്ല ഇതുവരെ. സ്ഥിരമായി നാട്ടിൽ ഉണ്ടെങ്കിലും ഡിസംബറിലെ കാര്യം ഇപ്പോൾ ഒന്നും പറയാനാവില്ല.

  ReplyDelete
 20. ഞാൻ ഡിസംബറിൽ എവിടയായിരിക്കും എന്നൊന്നും പറയാനാവില്ല. ഇന്ത്യയിലോ സിംഗപ്പൂരോ ഉണ്ടങ്കിൽ തെന്മലയിൽ കാണാം.

  ReplyDelete
 21. ഞാൻ ഡിസംബറിൽ എവിടയായിരിക്കും എന്നൊന്നും പറയാനാവില്ല. ഇന്ത്യയിലോ സിംഗപ്പൂരോ ഉണ്ടങ്കിൽ തെന്മലയിൽ കാണാം.

  ReplyDelete
 22. dreaming to be with you ! with a simple question = can we change ourselves like this innocent true nature depicted in the picture?

  ReplyDelete
 23. ഞാനും ശ്രമിക്കുന്നുണ്ട്‌...ഭാവുകങ്ങള്‍

  ReplyDelete
 24. എല്ലാ ഭാവുകങ്ങളും....

  ReplyDelete
 25. തീര്‍ച്ചയായും ഈ കൂട്ടായ്മ പൊളിച്ചു കയ്യില്‍ തരാന്‍ ഞാനും എന്റെ കുടുംബവും എത്തും, നോക്കിക്കോ?
  ഭാവുകങ്ങള്‍

  ReplyDelete
 26. എല്ലാവിധ ആശംസകളും...

  ReplyDelete
 27. തെന്മലയില്‍ വരാന്‍ ശ്രമിക്കാം...ആശംസകള്‍..

  ReplyDelete
 28. ഒരിക്കലും പ്ലാന്‍ ചെയ്യുന്നതിനനുസരിച്ച് നടത്തിക്കില്ലെന്നു തീരുമാനിച്ചതാണ് എന്റെ വിധി. ഉണ്ടാവും എന്നുറപ്പില്ല. വരാന്‍ ആഗ്രഹം ഉണ്ട്. സാധ്യമെങ്കില്‍ പങ്കെടുക്കും..

  ReplyDelete
 29. എല്ലാ വിധ ആശംസകളും ..പരമാവധി എത്താന്‍ ശ്രമിക്കും.

  ReplyDelete
 30. എല്ലാ ആശംസകളും...

  ReplyDelete
 31. തലേ ദിവസം എത്തുന്ന സുഹൃത്തുക്കള്‍ക്ക് അത്യാവശ്യം ചുരുണ്ട് കൂടി ഉറങ്ങാന്‍ കൊട്ടാരക്കരയില്‍ ഈയുള്ളവന്റെ വീട് ഉപയോഗിക്കാം.വല്ല ചീനിക്കിഴങ്ങോ കാന്താരി ചമ്മന്തിയോ വേണമെങ്കില്‍ തരാം.രാവിലെ ഇവിടെ നിന്ന് പുറപ്പെടാനും പറ്റും. 75 മിനിട്ട് യാത്ര മാത്രം. പക്ഷേ മുന്‍‌കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് മാത്രം. എത്ര കിലോ ചീനി വാങ്ങണമെന്ന് അറിയേണ്ടേ? അതിനു വേണ്ടിയാണ്.
  സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൌകര്യവും ചെയ്ത് കൊടുക്കപ്പെടും.

  വരുവിന്‍ വരുവിന്‍ തെന്മലക്ക്, കൊട്ടാരക്കര വഴി തെന്മല, ആര്‍ക്കും വരാം, ഏത് കൊട്ടോട്ടിക്കും പൊന്മളക്കും, ആര്‍ക്കും വരാം.

  ReplyDelete
 32. സാഹചര്യം അനുകൂലമായാൽ ഞാനും......

  ReplyDelete
 33. ഞാൻ ഒരു കാര്യത്തിലും ഉറപ്പില്ലാത്ത ആളാണ്. അതുകൊണ്ട് വാക്കൊന്നും പറയുന്നില്ല. എത്തണമെന്നുതന്നെ ആഗ്രഹം.ഗൌരവമുള്ള അസൌകര്യങ്ങൾ വന്നു ഭവിച്ചില്ലെങ്കിൽ ഞാൻ എത്തുകതന്നെ ചെയ്യും. തലേദിവസം വരുന്നവരെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നില്ല. കിടക്കാൻ സൌകര്യം തീരെയില്ല. കൊല്ലം ജില്ലയിൽ-തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് തലേദിവസക്കാർ എത്തുകയെന്നറിയിച്ചാൽ അവിടെ ഞാനും എത്താം. (രാത്രി ഞാനങ്ങു പൊയ്ക്കോളും.പിന്നെ രാവിലെ വരും.)

  ReplyDelete
 34. തെന്മല നമുക്കത്ര ദൂരെയല്ല. ഞാൻ ഒരു കാര്യത്തിലും ഉറപ്പില്ലാത്ത ആളാണ്. അതുകൊണ്ട് വാക്കൊന്നും പറയുന്നില്ല. എത്തണമെന്നുതന്നെ ആഗ്രഹം.ഗൌരവമുള്ള അസൌകര്യങ്ങൾ വന്നു ഭവിച്ചില്ലെങ്കിൽ ഞാൻ എത്തുകതന്നെ ചെയ്യും. തലേദിവസം വരുന്നവരെ വീട്ടിലേയ്ക്ക് ക്ഷണിക്കുന്നില്ല. കിടക്കാൻ സൌകര്യം തീരെയില്ല. കൊല്ലം ജില്ലയിൽ-തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് തലേദിവസക്കാർ എത്തുകയെന്നറിയിച്ചാൽ അവിടെ ഞാനും എത്താം. (രാത്രി ഞാനങ്ങു പൊയ്ക്കോളും.പിന്നെ രാവിലെ വരും.)

  ReplyDelete
 35. സാബു എന്റെ ബ്ലോഗില്‍ തന്ന ഈ അറിവിന്‌ നന്ദി
  പക്ഷെ 28 ഞായറിന് ഞാന്‍ ഇല്ല പക്ഷെ 28 വെള്ളിയാഴ്ച്ചക്ക്
  ഞാന്‍ ഉണ്ടുതാനും അപ്പോള്‍ പ്പിന്നെ തെന്മലയില്‍ കാണാം അല്ലേ!
  ദിവസം തിരുത്തുക, എനിക്കു തെറ്റിയോ എന്നറിയാന്‍ രണ്ടു കലണ്ടറില്‍
  മാറി മാറി നോക്കി 28 വെള്ളി തന്നെ! ഞായര്‍ അല്ല തിരുത്തുക. അതോ
  ഇനി 30 ഞായര്‍ ആണോ ഉദ്ദേശിച്ചത് ?

  ReplyDelete
 36. ഏരിയൽ മാഷേ,

  ഞായർ തന്നെയാണ് ഉദ്ദേശിച്ചത്, തീയതി തെറ്റിപ്പോയതാണ്. എല്ലാം അറേഞ്ചു ചെയ്തിട്ടുള്ളതും ഞായറാഴ്ചയിലേക്കാണ്. തീയതി തിരുത്തിയിട്ടുണ്ട്. തെറ്റു ചൂണ്ടിക്കാൺറ്റിച്ചതിനു വളരെ നന്ദി...

  ReplyDelete
 37. 2012 ഡിസംബർ 30 ഞായറാഴ്ച അന്നാണ് തെന്മലയിൽ മീറ്റ്

  ReplyDelete
 38. എല്ലാവിധ ആശംസകളും..

  ReplyDelete
 39. ആശംസകള്‍ ,,,,

  ReplyDelete
 40. പങ്കെടുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

  ReplyDelete
 41. ഇതാപ്പോ നന്നായെ! ഈ മീറ്റിനു വേണ്ടി ഡിസംമ്പര്‍ വരെ ലീവ് നീട്ടാന്‍ പറ്റില്ലല്ലോ. ചാലക്കോടാ ഞാന്‍ നാളെ നാട്ടിലേയ്ക്ക് എത്തും :)

  ReplyDelete
 42. മീറ്റിന്റെ കാര്യം എന്തായി?

  ReplyDelete
 43. ഈ ബ്ലോഗിനു നാഥനില്ലേടേ കൂവേ? :)

  ReplyDelete
 44. ഉണ്ടെടേ... കൂവേ..

  ReplyDelete